Posted On
date_range Updated On
date_range എസ്.ഡി.പി.ഐയുടേത് ആസൂത്രിത കൊലപാതകമെന്ന് ചെന്നിത്തല
ചാവക്കാട്: കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകം എസ്.ഡി.പി.ഐ ആസൂത്രിതമായി നടത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിമന്യൂ കേസിന്‍റെ ഗതി ഇതിനും വരും. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച വരുത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ നടന്ന കൊലപാതകമാണിത്. എസ്.ഡി.പി.ഐ നടത്തുന്ന അക്രമങ്ങൾ ചെറുക്കുന്ന കാര്യത്തിൽ പൊലീസ് പരാജയപ്പെട്ടു. 24 മണിക്കൂർ കഴിഞ്ഞിട്ടും കേസിലെ യഥാർഥ പ്രതികളെ പിടിച്ചിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്‍റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.