മുംതാസ്, ഫൈസ, അർച്ചന
തിരുവനന്തപുരം: നാഷനൽ യൂത്ത് പാർലമെൻറിൽ കേരളത്തെ പ്രതിനിധാനംചെയ്യാൻ മൂന്ന് പെൺകുട്ടികൾ.
കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയം, നെഹ്റു യുവകേന്ദ്ര, നാഷനൽ സർവിസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന തല യൂത്ത് പാർലമെൻറ് മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയാണ് മുംതാസ് (പത്തനം തിട്ട), ഫൈസ അബ്ദുൽ അസീസ് (കോഴിക്കോട്), അർച്ചന പ്രകാശ് (കോട്ടയം) എന്നിവർ നാഷനൽ യൂത്ത് പാർലമെൻറിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ജനുവരി 12ന് പാർലമെൻറ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനംചെയ്യുന്നത്. ഒന്നാം സ്ഥാനം നേടിയ എസ്. മുംതാസ് ആണ് കേരളത്തെ പ്രതിനിധാനംചെയ്ത് സംസാരിക്കുക.
പത്തനംതിട്ട അരുവിത്തറ സെൻറ് ജോസഫ് കോളജിലെ വിദ്യാർഥിനിയായ മുംതാസ് എം.ഇ. ഷാജി- റഷീദ ദമ്പതികളുടെ മകളാണ്. രണ്ടാം സ്ഥാനം നേടിയ ഫൈസ ബി.എസ് സി സൈക്കോളജി ബിരുദധാരിയും കോഴിക്കോട് നാദാപുരം ചേലക്കാട് സ്വദേശി അബ്ദുൽ അസീസ് -ഹസീന ദമ്പതികളുടെ മകളുമാണ്.
കോട്ടയം കാഞ്ഞിരപ്പിള്ളി പ്രകാശ് ജോസഫ്- ആൻസി എന്നിവരുടെ മകളായ അർച്ചനയാണ് മൂന്നാം സ്ഥാനം നേടിയത്. അർച്ചന തൃശൂർ ലോ കോളജ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.