ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സ്കിൽ മത്സരത്തിൽ സ്വർണമെഡൽ ലഭിച്ച ജോമോൾ ജോസഫ്
Posted On
date_range Updated On
date_range ദേശീയ സ്കിൽ മത്സരം: കേരളത്തെ പ്രതിനിധീകരിച്ച ജോമോൾ ജോസഫിന് സ്വർണം
അങ്കമാലി: ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സ്കിൽ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച അങ്കമാലി സ്വദേശിനി ജോമോൾ ജോസഫിന് സ്വർണമെഡൽ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച 54 മത്സരങ്ങളിൽ ലെതർ ഗാർമെന്റ് മേക്കിങ് വിഭാഗത്തിലാണ് ജോമോൾക്ക് സ്വർണം ലഭിച്ചത്.
കിടങ്ങൂർ മോളത്ത് വീട്ടിൽ എം.കെ. ജോസഫിന്റെയും മിൽക്ക ജോസഫിന്റെയും മകളാണ്. ചെന്നെ നാഷനൽ ഇൻസ്റ്റിട്ടുട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഗാർമെന്റ് ഡിസെനിങ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനി കൂടിയാണ് ജോമോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.