തിരുവനന്തപുരം: ദേശീയ പാര്‍ട്ടിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (എൻ.പി.പി) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അനുവദിച്ച ചിഹ്നം മാറി. എൻ.ഡി.എയുടെ കേരളത്തിലെ ഘടകകക്ഷിയായ എൻ.പി.പിക്ക് ‘തുറന്ന പുസ്തക’മായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അനുവദിച്ചത്.
എന്നാല്‍, പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം ‘അടച്ച പുസ്തക’മായിരുന്നു. ദേശീയപാര്‍ട്ടിക്ക് കേന്ദ്ര കമീഷന് അംഗീകരിച്ച ചിഹ്നം അനുവദിക്കണമെന്ന ആവശ്യത്തിന് ഒടുവില്‍ ‘അടച്ച പുസ്തകം’അനുവദിച്ച് ഞായറാഴ്ച ഉത്തരവിറക്കി.അതേസമയം, സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടിക്ക് (എസ്.എൻ.ഡി.പി) ‘കുട’ചിഹ്നം അനുവദിച്ചു. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് ലാപ്ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കപ്പല്‍ എന്നീ ചിഹ്നങ്ങളും അനുവദിച്ചു.
ഈ പാര്‍ട്ടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പുറത്തിറക്കിയ നിഷ്ക്രിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പ്രസിദ്ധീകരിച്ച പാര്‍ട്ടി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഈ പാര്‍ട്ടികളെ നിഷ്ക്രിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്നും തല്ക്കാലികമായി മാറ്റി ഉത്തരവിടുകയുമായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാമെന്നും അവര്‍ക്ക് ചിഹ്നം അനുവദിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടികളുടെ അപേക്ഷ പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ചിഹ്നം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.