കൊച്ചി: ദേശീയപാത നിർമാണം വൈകരുതെന്നും വീഴ്ചകൾ ആവർത്തിക്കരുതെന്നും ഹൈകോടതി. ദേശീയപാതയിൽ രാമനാട്ടുകര-വളാഞ്ചേരി മേഖലയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ വിഷയം പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. ദേശീയപാത നിർമാണം എന്ന് പൂർത്തിയാകുമെന്ന് അറിയിക്കാനും സിംഗിൾബെഞ്ച് നിർദേശിച്ചു.
പാത നിർമാണം പൂർത്തിയാകുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി അറിയിക്കാനാവില്ലെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. രാമനാട്ടുകര-വളാഞ്ചേരി മേഖലയിൽ ഐ.ഐ.ടിയിൽനിന്നുള്ള വിദഗ്ധർ പരിശോധന നടത്തിയെന്നും വിശദമായ മറുപടി നൽകാൻ സമയം അനുവദിക്കണമെന്നും അതോറിറ്റി അറിയിച്ചു.
തുടർന്നാണ് വേഗം പൂർത്തിയാക്കണമെന്നും എന്ന് പൂർത്തിയാക്കാനാവുമെന്ന വിവരം രേഖാമൂലം അറിയിക്കണമെന്നും കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.