കേരളത്തിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയാംഗീകാരം

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയ അംഗീകാരം. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ മികച്ച സംരംഭമായി (ബെസ്റ്റ് പ്രാക്ടീസ്) കേരള വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി കേന്ദ്ര സർക്കാർതന്നെ അവതരിപ്പിച്ചു.

മൂന്നു ദിവസം നടന്ന കോൺഫറൻസിൽ കേരളത്തിൽനിന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് അടക്കമുള്ളവർ പങ്കെടുത്തു. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ട പദ്ധതിയാണ് സംരംഭക വർഷം. ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതി നവംബർ ആയപ്പോൾതന്നെ പദ്ധതി ലക്ഷ്യം പൂർത്തിയാക്കി. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. ഒരു വർഷം കൊണ്ട് നോടാൻ ഉദ്ദേശിച്ചത് എട്ടുമാസംകൊണ്ട് നേടിയെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.

ഇതുവരെ 7261 കോടിയുടെ നിക്ഷേപമാണ് സംരംഭക വർഷത്തിലൂടെ ഉണ്ടായത്. 1,18,509 സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ടതിലൂടെ 2,56,140 തൊഴിലുകൾ സൃഷ്ടിക്കാനായി. മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 

Tags:    
News Summary - National approval for Kerala's Entrepreneurial Year scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.