ചങ്ങല പൊട്ടിക്കാം; ബസിറങ്ങുന്നവർക്ക് കൈ കഴുകാൻ സംവിധാനമൊരുക്കി കൂട്ടായ്മ

കോഴിക്കോട്: കൊറോണ ഭീഷണിക്ക് മുന്നിൽ ലോകം പകച്ചുനിൽക്കുമ്പോൾ കൈയ്യടി നേടുന്ന മാതൃകയുമായി നന്മണ്ടയിലെ കൂട്ട ായ്മ. കാരക്കുന്നത്തെ പാതയോരം കൂട്ടായ്മയാണ് ബസിറങ്ങുന്നവർക്ക് കൈ കഴുകാൻ സംവിധാനമൊരുക്കി വ്യത്യസ്തരാകുന്നത് നേടുന്നത്.

കാരക്കുന്നത്ത് മുക്കിലും കുഴൽകിണർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലുമാണ് പൊതു ജനങ്ങൾക്കും നാട്ടുകാർക്കും കൈ കഴുകുന്നതിനായി വാഷ് ബേസിനുകളിലായി മൂന്ന് വീതം പൈപ്പുകൾ ഇവർ സജ്ജീകരിച്ചിരിക്കുന്നത്. അണുനാശിനിക്കായി സോപ്പുലായനിയും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഭാഗത്തുള്ള റോഡരികിലെ നാൽപത് വീട്ടുകാരുടെ കൂട്ടായമയാണ് 'പാതയോരം'.

കൈ കഴുകാൻ സംവിധാനം ഒരുക്കിയതു മുതൽ ബസുകളിൽ നിന്ന് ഇറങ്ങുന്നവരുൾപ്പെടെയുള്ള നിരവധിപ്പേരാണ് സൗകര്യം ഉപയോഗപ്പെടുത്തുന്നത്. സർക്കാരിന്റെ 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയുടെ ചുവട് പിടിച്ചാണ് പദ്ധതി നടപ്പാക്കിയത്.

Full View
Tags:    
News Summary - Nanmanda Break The Chain Challenge-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.