നളിനി നെറ്റോ
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര -നളിനി നെറ്റോ
തിരുവനന്തപുരം: 2016ൽ മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നെന്ന് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അവർ. മറ്റൊന്നിനെക്കുറിച്ചും തനിക്കറിയില്ല, കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു.
സ്വപ്നയുടെ മൊഴി കാര്യമാക്കുന്നില്ലെന്നും പ്രതികരിക്കാൻ താൽപര്യമില്ലെന്നും സ്വർണക്കടത്ത് കേസിലെ പ്രതിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറും പ്രതികരിച്ചു. മുമ്പും ഇത്തരം മൊഴികളും പ്രതികരണങ്ങളും അവർ നടത്തിയിട്ടുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.