തൃശൂര്‍: ജ്വല്ലറി ഉടമയുടെയും ക്വാറി ഉടമയുടെയും 1.35 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തറ ഫാര്‍മേഴ്സ് സര്‍വിസ് സഹകരണ ബാങ്ക് സൗകര്യമൊരുക്കിയെന്ന സംശയത്തിന്‍െറ പേരില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. കറന്‍സി നിരോധനത്തിന്‍െറ അടുത്ത നാളുകളില്‍ സൊസൈറ്റിയില്‍ നിക്ഷേപമായത്തെിയതാണ് ഈ പണം.
പ്രാഥമികാന്വേഷണത്തില്‍ ഇടപാട് സംശയകരമാണെന്നും വിശദമായ പരിശോധനക്കുശേഷമേ കള്ളപ്പണമാണോയെന്ന് വ്യക്തമാകൂവെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ബാങ്കിന്‍േറത് ശരിയായ നടപടിയല്ളെന്നും അന്വേഷിക്കാന്‍ സഹകരണ രജിസ്ട്രാറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരിലെ മാര്‍ക്കറ്റിങ് സൊസൈറ്റിയിലാണ് ജ്വല്ലറി ഉടമയും ക്വാറി ഉടമയും ആദ്യം പണം നിക്ഷേപിച്ചത്.
പിന്നീട് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ തലപ്പത്തുള്ളവര്‍ നടത്തറ സഹകരണ ബാങ്കിലേക്ക് പണം മാറ്റി. രണ്ട് സഹകരണ സെസൈറ്റികളുടെയും ഭരണസമിതികളില്‍ അംഗങ്ങളായ ചിലരുടെ ഇടപെടല്‍ വഴിയാണ് ഇടപാട് സുഗമമായി നടന്നതത്രേ. നിക്ഷേപിക്കപ്പെട്ട പണം കറന്‍സി നിരോധനത്തിന് മുമ്പുള്ള തീയതിയാക്കി ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.