നാദാപുരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം, ആറ് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് നാദാപുരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം. നാദാപുരം നിയോജകമണ്ഡലെ മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഒരു വനിത അടക്കം ആറ് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. യു.ഡി.എഫ് സ്ഥാനാർഥി അഭിജിത്ത് വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയാണ് സംഘർഷം നടന്നത്.

പരിക്കേറ്റ അഞ്ച് യു.ഡി.എഫ് പ്രവർത്തകരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുൽ ജലീൽ, കെ.ടി. മുനീർ, ജീവൻസ് പ്രകാശ്, കെ.ടി. അജീർ, പ്രകാശ്, അജ്‌നാസ് മഠത്തിൽ എന്നിവർക്കാണ് പരിക്കേറ്റത്. എൽ.ഡി.എഫ് പ്രവർത്തകർ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - LDF-UDF clash in Nadapuram, six UDF workers injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.