നാദാപുരം: വീട്ടിൽനിന്ന് ഒളിച്ചോടി വിവാഹിതരായ കമിതാക്കളെ ചൊല്ലി നാദാപുരം കോടതി പ രിസരത്ത് സംഘർഷം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുറമേരി സ്വദേശിനിയായ യുവതിയാണ ് വ്യാഴാഴ്ച തൂണേരി ബാലവാടി പരിസരത്തെ യുവാവിനൊപ്പം ഒളിച്ചോടിയത്. യുവതിയെ കാണാനി ല്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
പൊലീസ് അന്വേഷണത്തിൽ യുവാവിനൊപ്പം പോയതാണെന്ന് വ്യക്തമായി. പൊലീസ് ആവശ്യപ്പെട്ടിട്ടും കമിതാക്കൾ സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട് വെള്ളിയാഴ്ച രാവിലെ ഇരുവരും വിവാഹിതരായി സ്റ്റേഷനിലെത്തി. സംഭവമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും എത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ ഇരുപക്ഷത്തുമുള്ളവർ നിലയുറപ്പിച്ചതോടെ പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി.
സ്വന്തം ഇഷ്ടപ്രകാരം പോകാമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടതിന് പിന്നാലെ രക്ഷിതാക്കൾക്ക് സംസാരിക്കാൻ അനുവാദം നൽകി. ഇതിനിടെ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു. യുവതി കാറിൽ കയറിയതിന് പിന്നാലെ ഇരുപക്ഷത്തുള്ളവർ തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. ഏറ്റുമുട്ടാനിറങ്ങിയവരെ എസ്.ഐ എൻ. പ്രജീഷിെൻറ നേതൃത്വത്തിൽ വിരട്ടി ഓടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.