പാലക്കാട്: മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൻ-95 മാസ്കുകൾ ഇനി തോന്നിയപോലെ വിലകൂട്ടി വിൽക്കാനാകില്ല. നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും മേൽ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) പിടിമുറുക്കി. വിപണിയിലുള്ള എൻ-95 മാസ്കുകളുടെ പരമാവധി ചില്ലറവില (എം.ആർ.പി) അറിയിക്കാൻ ബന്ധപ്പെട്ട കമ്പനികൾക്ക് എൻ.പി.പി.എ നിർദേശം നൽകി.
പ്രൈസ് കൺേട്രാൾ ഒാർഡറിലെ (ഡി.പി.സി.ഒ) പുതിയ വ്യവസ്ഥ പ്രകാരം അടുത്ത 12 മാസം എം.ആർ.പിയുടെ പത്തു ശതമാനത്തിന് മീതെ വിലകൂട്ടി വിൽക്കാൻ നിർമാതാവിനോ ഇറക്കുമതിക്കാർക്കോ കഴിയില്ല. മാസ്കുകളുടെ വിപണിവില എൻ.പി.പി.എ നിരീക്ഷിക്കും. മെഡിക്കൽ ഉപകരണങ്ങളെ വിലനിയന്ത്രണത്തിെൻറ പരിധിയിലുള്ള മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞ മാർച്ച് 31നാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതുപ്രകാരം പ്രൈസ് കൺേട്രാൾ ഒാർഡർ 2013ലെ (ഡി.പി.സി.ഒ) 20ാം ഖണ്ഡികയിൽ ഭേദഗതി പ്രാബല്യത്തിലായി.
നിലവാരമില്ലാത്ത എൻ-95 മാസ്കുകളുടെ വിൽപന തടയും. നിർമാതാക്കൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ (ബി.െഎ.എസ്) നിന്ന് ആവശ്യമായ സർട്ടിഫിക്കേഷൻ നേടണമെന്ന് എൻ.പി.പി.എ നിർദേശിക്കുന്നു. എൻ.പി.പി.എ നിർദേശപ്രകാരം ചില പ്രമുഖ കമ്പനികൾ മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാസ്കിെൻറ വില സ്വമേധയ കുറച്ചിരുന്നു. കൂടുതൽ കമ്പനികേളാട് ഇൗ മാതൃക പിന്തുടരാൻ എൻ.പി.പി.എ നിർദേശിച്ചു. കോവിഡ് പടർന്ന സാഹചര്യത്തിൽ പരമാവധി ന്യായമായ വിലക്ക് എല്ലായിടത്തും ആവശ്യാനുസരണം എൻ-95 മാസ്കുകൾ ലഭ്യമാവേണ്ടതുണ്ടെന്നും എൻ.പി.പി.എ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.