കണ്ണൂരിലെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ല  –എം.വി. ജയരാജന്‍

കോഴിക്കോട്: കണ്ണൂരില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ളെന്ന് പാര്‍ട്ടി സംസ്ഥാനകമ്മറ്റിയംഗം എം.വി. ജയരാജന്‍. കോഴിക്കോട് ജില്ല ലോട്ടറി ഏജന്‍സീസ് ആന്‍ഡ് സെല്ളേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കണ്ണൂരിലേത് രാഷ്ട്രീയ സംഭവമല്ല. മരിച്ചയാളുടെ കുടുംബത്തില്‍ സ്വത്ത് തര്‍ക്കമുണ്ട്. മുമ്പ് കേസിലകപ്പെട്ട സന്തോഷിനെ ജാമ്യത്തിലിറക്കിയതുപോലും സി.പി.എം പ്രവര്‍ത്തകനാണ്. അതിനാലാണ് സമഗ്ര അന്വേഷണം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്. രാഷ്ട്രീയ സംഭവമല്ലാത്ത കാര്യത്തില്‍ സി.പി.എമ്മുകാര്‍ ഉള്‍പ്പെട്ടാല്‍ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. മരിച്ച വീട്ടില്‍ സര്‍വകക്ഷി സംഘത്തോടൊപ്പം പാര്‍ട്ടി നേതാക്കളും പോകണമെന്ന് സി.പി.എം തീരുമാനിച്ചത് അതുകൊണ്ടാണ്. 

പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും പണിയെടുക്കുന്നവരെ ഭിന്നിപ്പിക്കുന്നു. സത്യം പറയുന്നവരെ ആര്‍.എസ്.എസിന് ഇഷ്ടമില്ല. 
എം.ടിക്കും കമലിനുമൊക്കെ എതിരെ തിരിഞ്ഞത് അതുകൊണ്ടാണ്. വര്‍ഗീയതക്കെതിരെ വര്‍ഗ ഐക്യം കൊണ്ടുവരാനുള്ള നന്മ നിറഞ്ഞ സമീപനമാണ് സി.പി.എമ്മിന്‍േറതെന്നും എം.വി. ജയരാജന്‍ പറഞ്ഞു.
 

Tags:    
News Summary - mv jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.