Posted On
date_range Updated On
date_range കോവിഡ് ബാധിതനായ എം.വി ജയരാജന്‍റെ നില ഗുരുതരം
കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ള സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളതാണ് അദ്ദേഹത്തിന്‍റെ നില വഷളാക്കിയത്.
ഒരാഴ്ച മുമ്പാണ് എം.വി ജയരാജനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ പരിയാരത്ത് എത്തുമെന്ന് റിപ്പോർട്ടുണ്ട്. ജയരാജന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.
മന്ത്രി കെ.കെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. ഒരാഴ്ച മുമ്പാണ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കോവിഡ് ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.