Posted On
date_range Updated On
date_range പട്ടിയുടെ വാലു പോലെ നേരെയാകാത്തതാണ് സുധാകരനെന്ന് എം.വി. ജയരാജൻ
ആലപ്പുഴ: പന്തീരാണ്ട് കാലം പട്ടിയുടെ വാല് കുഴലിലിട്ടാലും നേരെയാകില്ലെന്നും ഇതുപോലെയാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിനാകില്ലെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ധിക്കാരവും അധിക്ഷേപവുമാണ് അദ്ദേഹത്തിന്‍റെ മുഖമുദ്ര. താൻ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ് സുധാകരന്‍റെ നിലപാടെന്നും ജയരാജൻ കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് അനുകൂല സാഹചര്യമാണ് തൃക്കാക്കരയിൽ. വികസനവും ക്ഷേമവും ഒപ്പം മികച്ച സ്ഥാനാർഥിയും എല്ലാം ചേരുന്നതാകും വിജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സീറ്റ് വർധിക്കുകയാണ് ചെയ്തതെന്നും എം.വി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.