പുതിയ സംസ്ഥാന കമ്മിറ്റി ആദ്യയോഗം ചേരുന്നതിന്​ മു​ന്നോടിയായി വി.എസിനെ സന്ദർശിച്ച്​ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുതിർന്ന നേതാവ്​ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച്​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതിയ സംസ്ഥാന കമ്മിറ്റി ആദ്യയോഗം ചേരുന്നതിന്​ മു​ന്നോടിയായി വെള്ളിയാഴ്ച രാവിലെ 9.20ഓടെ ​മകൻ അരുൺകുമാറി​ന്‍റെ ​ലോ കോളജ്​ ജങ്​ഷനിലെ വീട്ടിലെത്തിയാണ്​ വി.എസിനെ കണ്ടത്​.

ആരോഗ്യസ്​ഥിതി അരുൺകുമാറിൽനിന്ന്​ ചോദിച്ചറിഞ്ഞു. അൽപനേരത്തെ കുശലാന്വേഷണത്തിന്​ ശേഷം മടങ്ങി.

സംസ്ഥാന കമ്മിറ്റിയിൽ വി.എസി​നെ ക്ഷണിതാവായി ഉൾപ്പെടുത്തിയില്ലെന്നത്​ സംബന്ധിച്ച വാർത്തകൾ കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി നിഷേധിച്ചിരുന്നു. സമ്മേളനത്തിന്​ ​തൊട്ടുടനെയാണ്​ വി.എസിനെ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടില്ലെന്ന പ്രചാരണമുണ്ടായത്​. ഇത്തരം വാർത്തകൾ തനി തോന്ന്യാസമാണെന്നാണ്​​ ഗോവിന്ദൻ പ്രതികരിച്ചത്​. പാർട്ടിയുടെ ഏറ്റവുംവലിയ കരുത്തായ വി.എസ്​ ക്ഷണിതാവായി ഉറപ്പായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    
News Summary - MV Govindan visits VS ahead of the first meeting of new state committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.