സ്വപ്നയെ നേരിടാൻ നട്ടെല്ല്​ ഒന്നല്ല പത്തുണ്ടെന്ന്​ എം.വി. ഗോവിന്ദൻ

ആറ്റിങ്ങൽ: ഒന്നല്ല നട്ടെല്ല്​ പത്തുണ്ടെന്നും അതുകൊണ്ടാണ്​ സ്വപ്ന സു​രേഷിനെതിരെ ​മാനനഷ്ടത്തിന്​ കേ​സു​കൊടുത്തതെന്നും സി.പി.എം സംസ്ഥാന സെ​ക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്കിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സർക്കാർ വീണ്ടും വരുമെന്നും അപ്പോഴും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവ്​ കോൺഗ്രസിനെയും യു.ഡി.എഫിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്​. അതുകൊണ്ടാണ്​ പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത നിലയിൽ കെ.പി.സി.സി പ്രസിഡന്‍റ്​ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത്​.

രാഷ്ട്രീയ ജീർണത ബാധിച്ച്​ എന്തും പറയാം എന്ന രീതി ശരിയല്ല. ചകിതരായ പ്രതിപക്ഷം നിയമസഭയിലും പുറത്തും കാണിച്ചുകൂട്ടുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്​. കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ മറച്ചുവെക്കാനാണ്‌ പ്രതിപക്ഷം അടിയുണ്ടാക്കുന്നത്‌. കെ.പി.സി.സി പ്രസിഡന്റിനെ പുറത്താക്കാൻ എം.പിമാർ ഡൽഹിയിൽ തപസ്സിലാണ്‌. സുധാകരനാകട്ടെ ഇവിടെ പൊലീസിനെ തല്ലാനാണ്‌ ആഹ്വാനം ചെയ്യുന്നത്‌. നിയമസഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തുന്നതും പ്രതിപക്ഷത്തിന്റെ ഭയം മൂലമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - MV Govindan react to Swapna suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.