Posted On
date_range Updated On
date_range ഗവർണർ ബിൽ ഒപ്പിട്ടിട്ടില്ലെങ്കിൽ ഭരണഘടനപരമായും നിയമപരമായും സർക്കാർ നീങ്ങും -എം.വി. ഗോവിന്ദൻ
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിന്‍റെ സ്വയം സേവകനായി പ്രവർത്തിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ ബില്ല് ഒപ്പിട്ടിട്ടില്ലെങ്കിൽ ഭരണഘടന പ്രതിസന്ധി ഉണ്ടാകില്ല. ബില്ല് ഒപ്പിട്ടിട്ടില്ലെങ്കിൽ ഭരണഘടനപരമായും നിയമപരമായും സർക്കാർ നീങ്ങും. ഗവർണർ ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.
മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ പറ്റി ഗവർണർക്ക് ഒരു ധാരണയും ഇല്ല. ഗവർണർക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാൻ ആരുടെയും ചീട്ട് വേണ്ടെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.