താമരശ്ശേരി: താമരശ്ശേരി ടൗണിൽ കണ്ടയ്‌നര്‍ ലോറി റോഡരികിലെ മരത്തില്‍ തട്ടി പൊട്ടി വീണതിനെ തുടര്‍ന്ന് പെ െട്ടന്ന് തന്നെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഉപകാരപ്രദമായി മുത്തുകോയ തങ്ങളുടെ കത്തികൾ. റോഡിൽ പതിച്ച മരക്കൊമ്പുകള്‍ വെട്ടിമാറ്റിയത് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിയായ മുത്തുക്കോയതങ്ങൾ റോഡരികിൽ വിൽപനക്ക് വെച്ച ഒരു ഡസനോളം കൊടുവാൾ കത്തി ഉപയോഗിച്ചായിരുന്നു.
താന്‍ കച്ചവടത്തിനു വെച്ച കൊടുവാളുകളും കത്തികളും പൊലിസിനും,നാട്ടുകാര്‍ക്കും നല്‍കി ഗതാഗത കുരുക്ക് നീക്കുകയായിരുന്നു. ഈ മരത്തണലിലാണ് ഇദ്ദേഹം തന്റെ കുടുംബം പോറ്റാനുള്ള കച്ചവടമായ കൊടുവാളുകളും കറിക്കത്തികളും മറ്റും വില്‍പന നടത്തിവരുന്നത്. തിരക്ക് പിടിച്ച ദേശീയ പാതയിലെ ഗതാഗത തടസം എത്രയും പെട്ടന്ന് പരിഹരിക്കാനുള്ള തത്രപ്പാടിലായിരുന്നു അപകട സമയത്ത് തങ്ങള്‍.
കൂറ്റൻ മരച്ചില്ലകളും ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണതും മുത്തുക്കോയ തങ്ങളുടെ തൊട്ടടുത്തെക്കായിരുന്നു. പടച്ചോൻ തന്നെയും സമീപത്ത് തെരുവ് കച്ചവടം നടത്തുന്നവരെയും കാത്ത താണെന്നും, ഏതായാലും തന്റെ കത്തികള്‍ ദുരന്തത്തിൽ ഉപകരിച്ച സന്തോഷത്തിലുമാണ് 60 കാരനായ മുത്തുക്കോയ തങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.