Posted On
date_range Updated On
date_range യു.പി മുസ്‍ലിംകൾക്ക് വിശ്വാസം മോദിയെയും യോഗിയെയും -ഡാനിഷ് ആസാദ്
ബല്ലിയ: ഉത്തർപ്രദേശിലെ മുസ്‍ലിം ജനത ഇപ്പോൾ വിശ്വാസമർപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിലുമാണെന്ന് മന്ത്രി ഡാനിഷ് ആസാദ് അൻസാരി. ഏറെ കാലമായി എസ്.പിയും ബി.എസ്.പിയും കോൺഗ്രസും പ്രചരിപ്പിച്ച തെറ്റിദ്ധാരണകൾ മുസ്‍ലിം ജനത തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
സമുദായം ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും ഒപ്പമാണെന്നാണ് തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബല്ലിയ നിവാസിയായ ഡാനിഷ് ആസാദ് അൻസാരിയെ വെള്ളിയാഴ്ച ബി.ജെ.പി സർക്കാരിൽ സഹമന്ത്രിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ആ സ്ഥാനത്ത് തുടരുന്നതിന് ആറ് മാസത്തിനുള്ളിൽ നിയമസഭയിലേക്കോ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.