ത​മി​ഴ്നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 ബൈ​ത്തു​റ​ഹ്​​മ വീ​ടു​ക​ൾ കൈ​മാ​റി

ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ, നെല്ലിക്കുപ്പം എന്നിവിടങ്ങളിലായി ചെന്നൈ കെ.എം.സി.സി നിർമിച്ചുനൽകിയ 11 ‘ബൈത്തുറഹ്മ’ വീടുകളുടെ താക്കോൽ കൈമാറി.  കടലൂർ ടൗണിൽ നടന്ന സമ്മേളനത്തിൽ മുസ്ലിംലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് വീടുകൾ സമർപ്പിച്ചത്. 2015 ഡിസംബറിലെ വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും എല്ലാം നഷ്ടപ്പെട്ടവർക്കായി   ചെന്നൈ കെ.എം.സി.സി, ദുബൈ കെ.എം.സി.സിയുടെ സഹായത്തോടെയാണ് വീടുകൾ പണി കഴിച്ചത്.

ഒരുവർഷം കൊണ്ട് 40 ഭവനങ്ങൾ നിർമിച്ച് നൽകാനാണ് ചെന്നൈ കെ.എം.സി.സി പദ്ധതി. കടലൂർ എം.എൽ.എ അബ്ദുറഹ്മാൻ, ദുബൈ കെ.എം.സി.സി പ്രസിഡൻറ് അൻവർ നഹ, ചെന്നൈ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ ഹാജി, പോക്കർ, വി.എ. മുഹമ്മദ് ഹാജി, അഡ്വ. മുഹമ്മദുപ്പ, നൗഫൽ  നരിക്കോളിൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.