File Photo
Posted On
date_range Updated On
date_range ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്; മലപ്പുറത്ത് ലീഗ് അടിയന്തര നേതൃയോഗം
മലപ്പുറം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മലപ്പുറത്ത് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം ചേരുന്നു. അറസ്റ്റ് സാഹചര്യവും തുടർനടപടികളും യോഗത്തിൽ ചർച്ചയാവും.
ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നേരത്തെ, ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തപ്പോൾ ലീഗ് നടപടി കൈക്കൊണ്ടിരുന്നില്ല. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാവും ഇബ്രാഹിംകുഞ്ഞിന്റെ കാര്യത്തിലും ലീഗ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.