നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. കരകുളം മുല്ലശ്ശേരി മാടപ്പാട് ആനൂർ വീട്ടിൽ സ്മിതയെയാണ് (38) ഭർത്താവ് സജീവ്കുമാർ (49) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി 11ഒാടെയായിരുന്നു സംഭവം. സജ ീവ് കുമാറിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. സജീവ് മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയതിനെ തുടർന്ന് സ്മിത അയൽവീട്ടിൽ അഭയംതേടി. രാത്രി 11ഒാടെ സ്മിത വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സജീവ്കുമാർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ബഹളം കേെട്ടങ്കിലും സ്ഥിരം സംഭവമായതിനാൽ നാട്ടുകാർ കാര്യമാക്കിയില്ല. ഇൗ സമയം സജീവ്കുമാറിെൻറ മക്കളായ പാർവതി, ഭദ്ര എന്നിവരും മാതാവും വീട്ടിലുണ്ടായിരുന്നു. കൃത്യത്തിനുശേഷം സജീവ്കുമാർ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയാണ് സജീവ്. സ്മിത നെടുമങ്ങാെട്ട മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായിരുന്നു. മൃതദേഹം പൊസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകൻ ഉൾപ്പെടെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. നെടുമങ്ങാട് ഡിവൈ.എസ്.പി ബി. വിനോദിെൻറ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ കെ. അനിൽ കുമാർ, എസ്.ഐ എസ്. ഷുക്കൂർ, എ.എസ്.ഐമാരായ സാബിർ, ഷിബു, സുരേഷ്, ഫ്രാങ്ക്ളിൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് നടപടികൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.