നൗഷാദ്

കടത്തിണ്ണയിൽ കിടന്ന വയോധിക​െൻറ കൊലപാതകം: പ്രതി അറസ്​റ്റില്‍

വർക്കല: വര്‍ക്കല മിഷന്‍ ആശുപത്രിക്ക് പിറകിലെ റെയില്‍വേ മേല്‍പാലത്തിനു സമീപം പൂട്ടിയിട്ടിരുന്ന മില്ലി​െൻറ തിണ്ണയിൽ കിടന്ന വയോധിക​െൻറ മരണം കൊലപാതകമെന്ന് തെളിഞ്ഞു.

കേസിൽ പുളിമാത്ത് വില്ലേജില്‍ പൊരുന്തമണ്‍ വള്ളംപെട്ടിക്കോണം തോട്ടിങ്കര വീട്ടില്‍ നൗഷാദ് (46) അറസ്​റ്റിലായി. ആഗസ്​റ്റ്​ 11നാണ് വര്‍ക്കല ചെറുന്നിയൂര്‍ വില്ലേജില്‍ വെന്നിക്കോട് ദേശത്ത് വട്ടവിള പണയില്‍ വീട്ടില്‍ ബാഹുലേയനെ (69) മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരൻ മരിച്ചതിനെത്തുടര്‍ന്ന്‍ വീടുവിട്ടിറങ്ങിയ ബാഹുലേയന്‍ കടത്തിണ്ണയിലും മറ്റുമാണ് ഉറങ്ങിയിരുന്നത്. ആഗസ്​റ്റ്​ എട്ടിന് ബാഹുലേയന്‍ മില്ലി​െൻറ വരാന്തയില്‍ കിടന്നുറങ്ങാന്‍ ചെന്നപ്പോള്‍ അവിടെ താമസിച്ചുവന്ന നൗഷാദുമായി പരിചയത്തിലായി.

ബാഹുലേയ​െൻറ കൈവശം മൊബൈല്‍ ഫോണും 750 രൂപയുമുണ്ടായിരുന്നു. ഇത്​ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ മർദനമേറ്റ്​ ബോധരഹിതനായത്​. പിന്നീട്,​ നൗഷാദ് കടന്നുകളഞ്ഞു.

തമിഴ്നാട്ടിലേക്ക്​ കടന്ന പ്രതി അടുത്തിടെ മടങ്ങിയെത്തി ആറ്റിങ്ങലിലുള്ള പാറ ക്വാറിയില്‍ ജോലിനോക്കി വരുകയായിരുന്നു.

ആറ്റിങ്ങല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്​.വൈ സുരേഷി​െൻറ നേതൃത്വത്തില്‍ വര്‍ക്കല പൊലീസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, സബ്​ ഇന്‍സ്പെക്ടര്‍ അജിത്ത് കുമാര്‍.പി, ഗ്രേഡ് സബ്​ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, എ.എസ്.ഐ ഷൈന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്​റ്റിലായത്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - murder of elderly man accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.