പത്തനംതിട്ട: ഭാര്യയെ സംശയിച്ച് എട്ടു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊന്നകേസിൽ പിതാ വിനു ജീവപര്യന്തം തടവും പിഴയും. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ കോളപ്ര വീട്ടിൽ റെജി തോ മസിനാണ് (45) ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്.
കുറിയന്നൂർ എം.ടി എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന മകൻ റിജിൻ റെജി തോമസിനെ പ്രതി സ്കൂളിലെത്തി അമ്മ ക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞ് സ്കൂൾ അധികൃതരുടെ അനുവാദം വാങ്ങി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. മാതാവില്ലാത്ത സമയംനോക്കി വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോയിപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴഞ്ചേരി പൊലീസ് സി.ഐ ആയിരുന്ന ദിലീപ് ഖാനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ തെളിവായി സ്വീകരിക്കുകയും ചെയ്തു.
ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയമുണ്ടായിരുന്ന പ്രതി പിതൃത്വം സംശയിച്ചാണ് ക്രൂരമായി കുഞ്ഞിെന കൊന്നത്. പ്രതി മനോരോഗിയാണെന്നും ഈ വിഭ്രാന്തിയിലാണ് കുറ്റകൃത്യം ചെയ്തെന്നും ആയിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ തെളിയിക്കാൻ ശ്രമിച്ചത്.
എന്നാൽ, കൃത്യം നടത്തിയ സമയം പ്രതിക്ക് മനോരോഗം ഇല്ലായിരുന്നുവെന്ന പ്രോസിക്യൂഷൻ വാദവും തെളിവുകളും അംഗീകരിച്ചാണ് പത്തനംതിട്ട അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി നാല് ജഡ്ജ് സാനു എസ്. പണിക്കർ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ജില്ല ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, അഡ്വ. രേഖ ആർ. നായർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.