Posted On
date_range Updated On
date_range കൊല്ലത്ത് യുവാവ് ഭാര്യാപിതാവിനെ കുത്തിക്കൊന്നു
കൊല്ലം: അഞ്ചലിൽ ഭാര്യാ പിതാവിനെ യുവാവ് കുത്തിക്കൊന്നു. കൃത്യത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച മരുമകനെ അഞ്ചൽ പൊലീസ് പിടികൂടി. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇടമുളക്കൽ സ്വദേശി സാംസണാണ് കൊല്ലപ്പെട്ടത്. സാംസണും മകളുടെ ഭർത്താവായ സജീറും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രാത്രിയുണ്ടായ വഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.