തിരുവനന്തപുരം: കളിയിക്കാവിളയിൽ എസ്.െഎയെ വെടിവെച്ച് കൊന്ന സംഭവത്തിലെ ഗൂഢാലോ ചനയിൽ കഴിഞ്ഞദിവസം പിടിയിലായ സെയ്ദലിക്ക് വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണസംഘ ം. കഴിഞ്ഞദിവസം തിരുവനന്തപുരം പാളയത്തുനിന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇയാളെ പ ിടികൂടിയത്.
കേരളത്തിൽ പ്രതികൾക്കാവശ്യമായ സഹായങ്ങൾ ഒരുക്കിനൽകിയത് സെയ്ദലിയാണെന്നാണ് കണ്ടെത്തൽ. ഇയാൾ ഏർപ്പാടാക്കി നൽകിയ വാടകവീട്ടിൽ െവച്ചാണ് ആസൂത്രണം നടന്നതെന്നും പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന് തൊട്ടുപിന്നാലെ സെയ്ദലി ഒളിവിലായിരുന്നു. കളിയിക്കാവിള സ്വദേശിയായ ഇയാൾ വിതുരയിലെ ഭാര്യവീട്ടിലായിരുന്നു താമസം. സംഭവത്തെതുടർന്ന് ഇയാളുടെ വീട്ടിലും കമ്പ്യൂട്ടർ സ്ഥാപനത്തിലും തമിഴ്നാട് പൊലീസ് പരിശോധന നടത്തിയിരുന്നു.
ഇയാളുടെ സ്ഥാപനത്തിൽനിന്ന് ഹാർഡ്ഡിസ്ക് ഉൾപ്പെടെ രേഖകളും കെണ്ടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ കൊലപാതകികൾക്ക് നെയ്യാറ്റിൻകരയിൽ താമസിക്കുന്നതിനുൾപ്പെടെ സഹായം ലഭ്യമാക്കിയത് ഇയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മുഖ്യപ്രതികളായ തൗഫീഖുമായും മുഹമ്മദ് ഷെമീമുമായും അടുത്ത ബന്ധമുെണ്ടന്നും പൊലീസ് പറയുന്നു.
കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തതിനാൽ സെയ്ദലിയെയും എൻ.ഐ.എ സംഘത്തിന് ഉടൻ കൈമാറും. പിടിയിലായ മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് ഗൂഢാലോചനയുടെ വിശദാംശങ്ങൾ അറിയാനുള്ള ശ്രമവും അന്വേഷണസംഘത്തിൽ നിന്നുണ്ടാകും. കൊലക്ക് പിന്നിൽ തീവ്രവാദസംഘടനകളുടെ ബന്ധമുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് എൻ.െഎ.എ അന്വേഷണവും പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.