????? ????, ??? ?????

വധശ്രമക്കേസ്​ പ്രതികൾ പിടിയിൽ

കൊല്ലം: യുവതിയെയും കുടുംബത്തെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പാരിപ്പള്ളി പൊലീസ്​ പിടികൂടി. ഒന്നാംപ്രതി നടക്കൽ അശ്വതി ഭവനത്തിൽ രാഹുൽ രാജ് (അപ്പൂട്ടി 23), രണ്ടാംപ്രതി വിളവൂർകോണം ചരുവിള പുത്തൻ വീട്ടിൽ അനു മോഹൻ (കൊച്ചുണ്ണി 23) എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്്​തത്​.

ജൂലൈ ഒന്നിന് പാരിപ്പള്ളി കുഴിവേലി കിഴക്കുകരയിൽ വീടിനടുത്തുള്ള കടയിൽ പോകുകയായിരുന്ന യുവതിയെ ബൈക്കിൽ വന്ന പ്രതികൾ മുൻ വിരോധത്തിൽ അസഭ്യം പറയുകയും കടന്നുപിടിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ യുവതിയുടെ സഹോദരനെയും തടസ്സം പിടിക്കാനെത്തിയ യുവതിയുടെ അമ്മയെയും ആക്രമിച്ചു. തുടർന്ന്​ യുവതിയെയും ക്രൂരമായി മർദിച്ചു.

സംഭവം കണ്ട് അവിടേക്ക് വന്ന യുവതിയുടെ പിതാവി​​​െൻറ തലയിൽ കമ്പി വടികൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്​തു. പാരിപ്പള്ളി സ്​റ്റേഷനിലെ സബ് ഇൻസ്​പെക്ടർമാരായ നൗഫൽ, ജെയിംസ്​ ഉദ്യോഗസ്​ഥരായ അജു ഫെർണാണ്ടസ്​, ജെയിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു.

Tags:    
News Summary - murder case accused in custody -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.