തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകം നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്കൊടുവിലെന്ന് പ്രതി കേഡൽ ജിൻസൺ രാജ. പ്രതിയുടെ 'ആസ്ട്രൽ പ്രൊജക്‌ഷൻ' മൊഴി പുകമറയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിൽ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു കാരണം.
ഇയാൾ ആദ്യം കൊല്ലാനുറച്ചത് പിതാവിനെയായിരന്നു. അച്ഛനെ കൊന്നതിനു ശേഷമാണ് കേഡൽ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും 'ആസ്ട്രൽ പ്രൊജക്ഷൻ' പുകമറമാത്രമാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. കൃത്യം നടത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും ഇയാൾ വ്യക്തമായ പദ്ധതി തയാറാക്കിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ നിലവാരമുള്ളവരാണ് കേഡലിന്‍റെ കുടുംബാംഗങ്ങള്‍. പ്ലസ്ടു മാത്രം പാസായ കേഡലിന് വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും സാധിച്ചിരുന്നില്ല. ഇതില്‍ അച്ഛന്‍ രാജ തങ്കം കോപാകുലനായിരുന്നു. അച്ഛനില്‍നിന്ന് വലിയ അവഗണനയും കേദലിന് നേരിടേണ്ടി വന്നിരുന്നു. അവഗണന അച്ഛനോടുള്ള പ്രതികാരത്തിലേക്ക് നയിക്കുകയായിരുന്നു. പിതാവിനെ മാത്രം കൊലപ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടാണ് ഇവരെയും കൊലപ്പെടുത്താനുള്ള തീരുമാനം എടുത്തത്. മൂന്ന് മാസമെടുത്താണ് പദ്ധതി തയ്യാറാക്കിയത്. ആദ്യം പിതാവിനെയാണ് കൊലപ്പെടുത്തിയതെന്നാണ് പുതിയ മൊഴിയില്‍ പറയുന്നത്.
പരസ്പര വിരുദ്ധമായാണ് പല ചോദ്യങ്ങൾക്കും കേഡൽ ഉത്തരം നൽകിയത്. മനഃശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. കുറ്റബോധം തെല്ലുമില്ലാതെയാണു കൂട്ടക്കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്.കേഡലിന്‍റെ മനസ് കൊടും ക്രിമിനലിന്‍റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാൾ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മനശാസ്ത്ര വിദഗ്ധൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.