വാഴക്കാട്​ യുവാവിനെ കാറിടിച്ച്​ കൊന്ന കേസിൽ പ്രതി പിടിയിൽ

മലപ്പുറം: വാഴക്കാട് യുവാവിനെ കാറിടിച്ച് കൊന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുവാലൂർ സ്വദേശി ചീനിക്കുഴി ഖാദർ പൊലീസ് പിടിയിലായി. ചീനിക്കുഴി സ്വദേശി ആസിഫിനെ കൊലപ്പെടുത്തിയ കേസിലാണ്​ ഇയാൾ പിടിയിലായത്​. കഴിഞ്ഞ ദിവസമാണ്​ ആസിഫും സുഹൃത്തും സഞ്ചരിച്ച ബൈക്കിനു പിറകിൽ ഇന്നോവ കാറിടിച്ചത്​. അപകടത്തിൽ ആസിഫ്​ മരിക്കുകയും സുഹൃത്ത്​ കൂറ്റ്യാട്ട് മുബശിറിന് ഗുരുതര പരിക്കേൽക്കുകയും ചെയ്​തിരുന്നു.

അപകടത്തിൽ മരിച്ച ആസിഫ്

സംഭവം ആസൂത്രിത കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. പ്രതിക്കെതിരെ 302, 307 വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഖാദറിനെ അടിച്ച കേസിൽ മുബശിർ കഴിഞ്ഞദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. അപകടം സംഭവിച്ച ഉടനെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഖാദറിനായി രണ്ട് ദിവസമായി പൊലീസ് തെരച്ചിൽ നടത്തുകയായിരുന്നു.


Tags:    
News Summary - Murder: Accused in Police Custody - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.