മാട്ടുപ്പെട്ടി ജലാശയ പരിസരത്ത് എത്തിയ കാട്ടാനകൾ

മഴയില്ലാതെ മൂന്നാർ; ലഭിച്ചത് ഒരു സെന്‍റീമീറ്ററിൽ താഴെ മാത്രം

മൂന്നാർ: മൂന്നാറിൽ ഈ മാസം ഇതുവരെ ലഭിച്ചത് ഒരു സെന്‍റീമീറ്ററിൽ താഴെ മാത്രം മഴ. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെയുള്ള ആദ്യവാരത്തിൽ 72.61 സെന്‍റീമീറ്റർ മഴ ലഭിച്ചിടത്താണ് ഈ സ്ഥിതി. ഈ മാസം ഏഴ് വരെയുള്ള ആദ്യ ആഴ്ചയിൽ ഇവിടെ ലഭിച്ചത് 0.96 സെന്‍റീമീറ്റർ മാത്രം.

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മൂന്നാറിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തോരാമഴയാണ് സാധാരണ ലഭിക്കുന്നത്. എന്നാൽ, ഇക്കുറി ജൂണിലും ജൂലൈയിലും ലഭിച്ചത് നാമമാത്ര മഴ മാത്രം. ആഗസ്റ്റിന്‍റെ തുടക്കം മുതൽ പൊള്ളുന്ന പകൽച്ചൂടാണ് തെക്കിന്‍റെ കശ്മീരായ മൂന്നാറിൽ.2018 ൽ 26.6, 2019 ൽ 50.6, 2020 ൽ 87.93, 2021 ൽ 17.6, 2022 ൽ 72.61 എന്നിങ്ങനെയാണ് ആഗസ്റ്റ് ആദ്യവാരം ലഭിച്ച മഴയുടെ കണക്ക്.

87.93 സെന്‍റീമീറ്റർ മഴ ലഭിച്ച 2020 ലാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായത്. 2022 ൽ 72.61 സെന്‍റീമീറ്റർ മഴ പെയ്തതോടെ കുണ്ടള പുതുക്കടിയിൽ ഉരുൾ പൊട്ടലുണ്ടായി വൻനാശം സംഭവിച്ചു. വനമേഖലയിലെ അരുവികളും നീർച്ചോലകളുമെല്ലാം വറ്റിവരണ്ട നിലയിലാണ്. ഇതുമൂലം കാട്ടാനകൾ മാട്ടുപ്പെട്ടി ജലാശയ പരിസരത്തെ പതിവ് കാഴ്ചയാണ്.

Tags:    
News Summary - Munnar rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.