ഇരട്ടക്കൊല: വാർത്ത ചോർന്നു; അന്വേഷണ സംഘത്തിലെ അഞ്ച്​ പൊലീസുകാർക്ക്​ സസ്​പെൻഷൻ

തൊടുപുഴ: ചിന്നക്കനാൽ നടുപ്പാറ ‘റിഥം ഓഫ് മൈൻഡ്‌സ്’ റിസോർട്ടിൽ ഉടമ കോട്ടയം മാങ്ങാനം കൊച്ചക്കൽ ജേക്കബ് വർഗീ സ് (രാജേഷ് -40), ജേക്കബി​​​​െൻറ സഹായി പെരിയകനാൽ ടോപ്​ ഡിവിഷൻ എസ്​റ്റേറ്റ്​ ലയത്തിൽ മുത്തയ്യ (55) എന്നിവരെ കൊന്ന കേ സിലെ മുഖ്യപ്രതി ബോബിനെ അറസ്​റ്റ്​ െചയ്​ത അന്വേഷണ സംഘത്തിലെ അഞ്ച്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ. അന്വേഷണ മികവി​​​​െൻറ പേരിൽ പാരിതോഷികം​ പ്രഖ്യാപിക്കേണ്ടിടത്താണ്​ സസ്​പെൻഷനിലൂടെ ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്​.

ജില്ല പൊലീസ്​ മേധാവിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ.എസ്​​.​െഎ ഉലഹന്നാൻ, സജി എം. പോൾ, സിവിൽ പൊലീസ്​ ഒാഫിസർ ഒാമനക്കുട്ടൻ, ഡ്രൈവർമാരായ അനീഷ്​, രമേഷ്​ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. രാജാക്കാട്​ എസ്​.​െഎ പി.ഡി. അനൂപ്​മോനെതിരെ വകുപ്പുതല നടപടിക്കും ശിപാർശയുണ്ട്​.

കേസിൽ മധുരയിൽ അറസ്​റ്റിലായ പ്രതിയുടെ വിവരങ്ങൾ മാധ്യമങ്ങൾ ചിത്രം സഹിതം ചോർത്തി എന്നാരോപിച്ചാണ്​ സസ്​പെൻഷൻ. ജില്ല ​െപാലീസ്​ മേധാവിയാണ്​ ​െപാലീസുകാരെ സസ്​പെൻഡ്​ ചെയ്​തത്​. അന്വേഷണ വിവരങ്ങൾ ജില്ല പൊലീസ്​ മേധാവി ശേഖരിച്ച്​ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതായിരുന്നു പതിവ്​. എന്നാൽ, വാർത്ത ചോർന്നതോടെ ഇത്​ സാധ്യമായില്ല. അന്വേഷണത്തിന്​ രൂപവത്​കരിച്ച സ്​പെഷൽ സ്​ക്വാഡിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ ​​പ്രതി പിടിയിലായ വിവരം തങ്ങളെ ബന്ധപ്പെട്ട മാധ്യമ​പ്രവർത്തകരുമായി പങ്കുവെക്കുകയായിരുന്നു. ഇതോടെയാണ്​ നടപടിക്ക്​ മുതിർന്നതെന്നാണ്​ സൂചന. മുഖ്യ​പ്രതിക്ക് കൊലക്കുശേഷം രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ ദമ്പതികളെ അറസ്​റ്റ്​ ചെയ്​തതും സ്​പെഷൽ ടീമാണ്​.


Tags:    
News Summary - munnar murder idukki police- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.