കുരിശ്​ പൊളിച്ചതിൽ ഗൂഢാലോചനയില്ലെന്ന്​ റവന്യു മന്ത്രി

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റഭൂമിയിലെ കുരിശ്​  പൊളിച്ചതിൽ ഗൂഢാലോചനയില്ലെന്ന്​  റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കുരിശ് നീക്കിയതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ. ഗൂഢാലോചന അത് തെളിയിക്കാനുള്ള വകുപ്പ് തനിക്കല്ലെന്നും മന്ത്രി പറഞ്ഞു.
കുരിശ്​  പൊളിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മൂന്നാറിൽ എവിടെ കുരിശുണ്ടെന്ന് താന്‍ അന്വേഷിട്ടില്ല. കൈയേറ്റമൊഴിപ്പിക്കാനാണ് നടപടിയെടുത്തത്. അത് സര്‍ക്കാരി​​െൻറ പ്രഖ്യാപിത നയമാണെന്നും റവന്യു മന്ത്രി പറഞ്ഞു.കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ആരുമായും അഭിപ്രായ വ്യത്യാസമില്ലെന്നും നടപടികള്‍ തുരുമെന്നും മന്ത്രി വ്യക്തമാക്കി.

 കുരിശ് തകര്‍ത്ത സംഭവം സര്‍ക്കാരിനെയും തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ പ്രസ്താവന.

Tags:    
News Summary - Munnar issue- E Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.