കൊച്ചി: മൂന്നാർ ഹരജികൾക്കൊപ്പം വ്യാജരേഖകള്‍ കണ്ടെത്തിയ സംഭവം പ്രത്യേകസംഘം അന്വ േഷിക്കണമെന്ന് ഹൈകോടതി. സമഗ്ര അന്വേഷണം നടത്തണമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പ ങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ട ു. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ 23നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനു ം നിർദേശിച്ചു.
മൂന്നാറില്‍ ഭൂമി പതിച്ചുകിട്ടാനുള്ള അപേക്ഷ പരിഗണനയിലിരിക്കെ കുടിയിറക്ക് നീക്കം തടയണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ സ്വദേശികളായ പി. ഗണേശന്, മോഹനസുന്ദരം, അര്ജുനന്, ദ്രവ്യം എന്നിവര്‍ നല്കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
എന്നാൽ, ഭൂമി പതിച്ചുനല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഹരജിക്കാര്‍ 1993, 1996, 1999, 2005 കാലത്ത് സമര്‍പ്പിച്ചെന്ന് പറയുന്ന അപേക്ഷകള്‍ എഴുതിയത് 2008ല്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസില്‍ അച്ചടിച്ച ‘ജന്മത്തിലോ പാട്ടത്തിലോ ലൈസന്‍സിലോ ഭൂമി പതിച്ചു കിട്ടുന്നതിനുള്ള അപേക്ഷ’ ഫോമിലാണെന്ന് ഗവ. പ്ലീഡർ കണ്ടെത്തി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
രേഖകള്‍ വ്യാജമാണെന്ന് ഇടുക്കി ജില്ല കലക്ടര്‍ എച്ച്. ദിനേശന് മുേഖന സത്യവാങ്മൂലം നൽകുകയായിരുന്നു. 1993ല്‍ ഭൂമിക്കുവേണ്ടി അപേക്ഷ നൽകിയത് 2008ലെ ഫോമിലാണെന്നതുതന്നെ തട്ടിപ്പ് വ്യക്തമാക്കുന്നതായി കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഹരജിക്കാരെ കരുവാക്കി ഭൂമി തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വേണം മനസ്സിലാക്കാൻ. ഗൗരവമേറിയ വിഷയമായതിനാല്‍ സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിക്കണം. പട്ടയം കൊടുക്കുന്നതിനുപകരം കൃഷിക്കായി ഭൂമി നല്‍കുന്നതാണ് ഉചിതമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.