കൈയേറ്റമൊഴിപ്പിക്കൽ: മുന്നണിയിൽ പ്രശ്​നങ്ങളില്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം:കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയിൽ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രശ്നങ്ങളുണ്ടെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കേണ്ട. ഉദ്യോഗസ്ഥരെ എങ്ങനെ നിയന്ത്രിക്കണമെന്ന്​ സർക്കാരിനറിയാം. ഇടുക്കിയിൽ മാത്രമായി രാഷ്ട്രീയ ജീർണതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍, അനുബന്ധ പ്രശ്നങ്ങള്‍, പട്ടയവിതരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചു  മാധ്യമ പ്രവർത്തകരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയു​െട പ്രതികരണം. 

നേരത്തെ, സർക്കാർ ഭൂമി കൈയേറിയവരോടു ദയയുണ്ടാകില്ലെന്നു  പരിസ്ഥിതി പ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. പ്രായോഗിക പ്രശ്നങ്ങൾ പരിഗണിച്ചു ചില നിയമങ്ങളിൽ ഭേദഗതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്ന് പരിസ്ഥിതി പ്രവർത്തകർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സുഗതകുമാരി, ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, മുന്‍ ചെയര്‍മാന്‍ വി.എസ്. വിജയന്‍, പരിസഥിതി സംഘടനയായ തണലിന്‍റെ പ്രവര്‍ത്തകന്‍ ജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മതമേലധ്യക്ഷന്‍മാരുമായാണ് യോഗമാണ്​ ഇനി നടക്കുക. അതിനുശേഷം വൈകിട്ട് സര്‍വകക്ഷിയോഗം നടക്കും. തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ പത്തിനാണു യോഗം ആരംഭിച്ചത്. മുഖ്യമന്ത്രിക്കു പുറമെ റവന്യൂ, വനം മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - munnar encroachment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.