സ​ബ്​ ക​ല​ക്​​ട​റു​ടെ ന​ട​പ​ടി സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി​യാ​കും​–സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി

മൂന്നാർ: ചിന്നക്കനാലിലെ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാറിന് തിരിച്ചടിയാകുമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ. വിശ്വാസത്തിെൻറ പേരിൽ ചില സംഘടനകൾ സ്ഥാപിച്ച കുരിശ് പൊളിക്കാൻ ഇത്രയധികം െപാലീസിനെ നിയോഗിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുഃഖ വെള്ളി ദിനത്തിൽ ൈക്രസ്തവർ കുരിശുമലകയറി ഇവിടെയെത്തുന്നതിെൻറ പ്രതീകമായി സ്ഥാപിച്ചതാണ് കുരിശ്. 200 ഏക്കർ സർക്കാർ ഭൂമിയിലാണ് കുരിശും കൈയേറ്റവുമെന്ന സബ് കലക്ടറുടെ വാദം തെറ്റാണ്. സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ നോട്ടീസ് നൽകി സർേവ നടത്തുകയാണ് വേണ്ടത്. അല്ലാതെ പൊലീസും ദൃശ്യമാധ്യമങ്ങളുമായെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുകയല്ല. മൂന്നാറിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം, പട്ടയം, കാട്ടാനശല്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ മാധ്യമശ്രദ്ധ നേടാനാണ് സബ് കലക്ടർ കൈയേറ്റം തെരഞ്ഞെടുത്തിരിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കലിെൻറ പേരിൽ ജനേദ്രാഹ നടപടി സ്വീകരിക്കുന്ന അദ്ദേഹം ജനങ്ങളുടെ മറ്റു പ്രശ്നങ്ങളിൽകൂടി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാഗതം ചെയ്ത് സുധീരൻ
ന്യൂഡൽഹി: മൂന്നാറിൽ  സർക്കാർ  നടപടി സ്വാഗതാർഹമെന്ന് കെ.പി.സി.സി മുൻപ്രസിഡൻറ് വി.എം.സുധീരൻ. ഇൗ നടപടി മുന്നോട്ടു പോകണം. എന്നാൽ, സി.പി.എം നേതാക്കളും മന്ത്രിമാർ തന്നെയും കൈയേറ്റം ഒഴിപ്പിക്കുന്ന ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്ന സ്ഥിതിയാണ്. കൈയേറ്റക്കാർ അവരുടെ നിയമമാണ് നടപ്പാക്കി വരുന്നത്.  സംസ്ഥാനത്ത് സർക്കാറിന് അവകാശപ്പെട്ട അഞ്ചു ലക്ഷം ഹെക്ടർ ഭൂമി കൈവശപ്പെടുത്തിവെച്ചിരിക്കുന്നുവെന്നാണ് കണക്ക്. ഹാരിസൺ കൈയേറിയത് ഉൾപ്പെടെ ഒഴിപ്പിക്കാൻ സർക്കാറിന് സാധിക്കണമെന്നും സുധീരൻപറഞ്ഞു.

Tags:    
News Summary - munnar action of sub collector is rebound to govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.