ദേശീയ ശുചിത്വ പുരസ്കാരം നേടി കേരളത്തിലെ നഗരസഭകള്‍

തിരുവനന്തപുരം : ഇന്ത്യൻ സ്വച്ഛതാ ലീഗില്‍ അവാര്‍ഡിന് അര്‍ഹരായി കേരളത്തിലെ നഗരസഭകള്‍. ഗുരുവായൂർ, ആലപ്പുഴ നഗരസഭകളാണ്‌ ആദ്യ സ്ഥാനത്തെത്തിയത്‌. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിൽ രണ്ടെണ്ണവും കേരളത്തിൽ നിന്നാണ്‌. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ്‌ കേരളത്തിന്റെ ഈ നേട്ടം.

അൻപതിനായിരം മുതല്‍ ഒരു ലക്ഷം ‌വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ്‌ ഗുരുവായൂർ അവാർഡിന്‌ അർഹമായത്‌‌. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ആലപ്പുഴയും പുരസ്കാരം സ്വന്തമാക്കി. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഡല്‍ഹിയില്‍ നടക്കുന്ന സ്വച്ഛ്‌ ശേഖർ സമ്മേളനത്തിൽ സ്വച്ഛ്‌ സുർവ്വേക്ഷൻ അവാർഡ്‌ വിതരണം ചെയ്യും.

അവാര്‍ഡിന് അര്‍ഹമായ നഗരസഭകളിലെ ജനപ്രതിനിധികളെ മന്ത്രി എം.ബി രാജേഷ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ശുചിത്വ മേഖലയില്‍ കേരളം നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ദേശീയ തലത്തിലെ അവാര്‍ഡ് നേട്ടമെന്നും മന്ത്രി പറഞ്ഞു. പുരസ്കാരം മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും പ്രചോദനമാകും. മാലിന്യമുക്ത നവകേരള സൃഷ്ടിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്കാരം കൂടുതല്‍ വേഗം പകരുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Municipal Corporations in Kerala won the National Cleanliness Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.