ഇരിപ്പിടം മുൻനിരയിൽ, എം.​െക മുനീർ തിരിച്ചെത്തി

തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ്​ എം.​െക മുനീർ തിരിച്ചത്തി. മുൻ നിരയിൽ ഇരിപ്പിടം ഒരുക്കിയതിനെ തുടർന്നാണ്​ തിരിച്ചെത്തിയത്​. നേരത്തെ, മൂന്നാം നിരയിലെ 93ാംമത്​ സീറ്റ്​ നൽകിയത്​ അവഗണനയാ​െണന്ന്​ ആരോപിച്ച്​ സമ്മേളനത്തിൽ നിന്ന്​ മുനീർ ഇറങ്ങിപ്പോയിരുന്നു. 

താൻ ഇരിക്കുന്ന കസേര ചെറുതാകാൻ പാടില്ലെന്നതു കൊണ്ടാണ്​ സമ്മേളനം ബഹിഷ്​കരിച്ചതെന്ന് മുനീർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു​. പിന്നിൽ ഇരിക്കുന്നത്​ തന്നെ പിന്തുണക്കുന്ന എം.എൽ.എ മാരെ ചെറുതാക്കുന്നതു പോലെയാണ്. നിയമസഭാ അംഗങ്ങൾ ഉള്ളതിനാൽ നിയമസഭാ കക്ഷികൾക്ക്​ അർഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന്​ കരുതിയാണ്​ സമ്മേളനത്തിന്​ പോയത്​.

മുസ്​ലിം ലീഗ്​ നിയമസഭയിലെ നാലാമത്തെ കക്ഷിയാണ്​. പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയും​. 18 അംഗങ്ങൾ പ്രതിനിധീകരിക്കുന്ന ആളാണ്​ പ്രതിപക്ഷ ഉപനേതാവ്​. താൻ ദുർബലനായിരിക്കാം. എന്നാൽ, താൻ ഇരിക്കുന്ന കസേര ചെറുതാകാൻ പാടില്ലെന്ന്​ നിർബന്ധമുണ്ടെന്നും മുനീർ വ്യക്തമാക്കി. 

Tags:    
News Summary - Muneer Returns - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.