തൊടുപുഴ: നിഗൂഢതകൾ ഏറെ നിറഞ്ഞതായിരുന്നു കൊലപാതകം നടന്ന കൃഷ്ണെൻറ വീട്. മുണ്ടൻമുടിയിൽനിന്ന് കമ്പകക്കാനത്തെത്തുേമ്പാൾ പ്രദേശവാസികൾക്കും പറയാനുള്ളത് അത് തന്നെ. കമ്പകക്കാനത്തുനിന്ന് ഒരിടവഴിയിലൂടെ വേണം കൂട്ടെക്കാല നടന്ന വീട്ടിലെത്താൻ. സമീപത്തൊന്നും വീടുകളില്ല. ഒരേക്കറോളം വ്യാപിച്ചു കിടക്കുന്ന റബർ തോട്ടത്തിനു നടുവിലാണ് വീട്. നിലവിളികേട്ടാൽ അയൽവാസികൾപോലും എത്താനില്ല. വീടിനെ ചുറ്റിപ്പറ്റിയും ഏറെ ദുരുഹതകൾ. ജനൽ, എയർഹോളുകൾ എല്ലാം തുണികളും കട്ടികൂടിയ പേപ്പറുകളുംവെച്ച് അടച്ചുമൂടിയ നിലയിലായിരുന്നു. വീടിനു പുറത്ത് നിന്നാൽ അകത്ത് എന്താണ് നടക്കുന്നതെന്നുപോലും ആർക്കും അറിയാത്ത സ്ഥിതി.
അയൽവാസികളും സഹോദരങ്ങളുമായി അധിക ബന്ധം കൃഷ്ണൻ പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കൃഷ്ണെൻറ സഹോദരൻ യജ്ഞേശ്വരും ഇത് സമ്മതിക്കുന്നു. സഹോദരനുമായി ഏറെ നാളായി അകൽച്ചയിലായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു. മന്ത്രവാദകർമകളൊെക്ക ചെയ്തിരുന്നതായും നിരവധി ആളുകൾ വില കൂടിയ കാറുകളിലും മറ്റും സ്ഥലത്തെത്തിയിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. ശശാങ്കൻ, യജ്ഞേശ്വരൻ, വിജയൻ, വത്സലൻ, ഭാസ്കരൻ എന്നിങ്ങെന അഞ്ചു സഹോദരങ്ങളാണ് കൃഷ്ണന്. ഇവരിൽ വത്സലൻ മരിച്ചു. മേരിഗിരിയിൽനിന്നാണ് ഇവർ കുടിയേറ്റ മേഖലയായ വണ്ണപ്പുറത്തെത്തുന്നത്. സഹോദരൻ വിജയനും മരിച്ച കൃഷ്ണനുമായി അകൽച്ചയിലാണ്. ഇവരാരും തന്നെ കൃഷ്ണെൻറ വീടുമായി ബന്ധപ്പെടാറുമില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പ്രദേശവാസികൾ വീട്ടിലെത്തി വാതിൽ തള്ളിത്തുറന്ന് നോക്കുേമ്പാൾ രക്തം തളംകെട്ടിക്കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. അടുക്കളയോട് ചേർന്ന് രക്തം പുരണ്ട ഏലസോട് കൂടിയ ചരടും പൊലീസ് കണ്ടെടുത്തു. എന്നാൽ, കൃഷ്ണൻ ആഭിചാരങ്ങൾ ചെയ്യുന്നുണ്ടോയെന്നറിയില്ലെന്നും അതൊക്കെ അന്വേഷിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.