തിരുവനന്തപുരം: 16ാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. യു.ഡി.എഫിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽ.ഡി.എഫിൽ നിന്ന് എ.സി മൊയ്തീനുമാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മൂന്നംഗങ്ങളുള്ള ബി.ജെ.പിയും മത്സരിക്കുന്നുണ്ട്.
ബി.ബി. ഗോപകുമാറാണ് സ്ഥാനാർഥി. സഭയിൽ 102 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. രാവിലെ ഒമ്പതിന് സഭ സമ്മേളിച്ചാൽ ഉടൻ പ്രോ ടെം സ്പീക്കർ ജി. സുധാകരൻ സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിക്കും. രഹസ്യബാലറ്റ് ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ്.
സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വെള്ളിയാഴ്ചയിലെ സഭാസമ്മേളന നടപടികൾ അവസാനിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിനായി 29നാണ് സഭ ഇനി ചേരുക. ജൂൺ രണ്ടിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. യു.ഡി.എഫിൽ നിന്ന് ഷാനിമോൾ ഉസ്മാനാണ് മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.