എ.പി. അബൂബക്കർ മുസ്​ലിയാരുമൊന്നിച്ച്​ ട്രെയിൻ യാത്രക്കിടെയുള്ള ഫോ​ട്ടോ പങ്കുവെച്ച്​ മുനവ്വറലി തങ്ങൾ

കോഴിക്കോട്​: തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ട്രെയിനിൽ കണ്ടുമുട്ടിയ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാരുമൊന്നിച്ചുള്ള ഫോ​ട്ടോ ഫേസ്​ബുക്കിൽ പങ്കുവെച്ച്​ യൂത്ത്​ലീഗ്​ സംസ്​ഥാന പ്രസിഡന്‍റ്​ മുനവ്വറലി ശിഹാബ്​ തങ്ങൾ. 12 മണിക്കൂറിനകം നാൽപതിനായിരത്തിലധികം ലൈക്കുകളും നാലായിരത്തോളം കമന്‍റുകളുമാണ്​ മുനവ്വറിന്‍റെ പോസ്റ്റിന്​ ലഭിച്ചത്​.

''തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബഹുമാന്യനായ എ.പി.അബൂബക്കർ മുസ്ല്യാർ അവറുകളെ കണ്ടുമുട്ടിയപ്പോൾ'' എന്ന അടിക്കുറിപ്പോടെയാണ്​ മുനവ്വറലി തങ്ങൾ ചിത്രം പോസ്റ്റ്​ ചെയ്​തിരിക്കുന്നത്​. ഭിന്നിപ്പിന്‍റെ സ്വരങ്ങൾ മറന്ന്​ ഐക്യത്തോടെ വർത്തിക്കാൻ ഇത്തരം കൂടി​േചേരലുകൾ വഴിയൊരുക്ക​ട്ടെ എന്ന തരത്തിലാണ്​ ചിത്രത്തിനു താഴെയുള്ള കമന്‍റുകളേറെയും. 'വേർതിരിവുകളില്ലാതെ സമുദായ മനസ്സുകളെ ഇണക്കിയും, സ്നേഹത്തിലും, ഐക്യത്തിലുമാക്കുന്ന ഇത്തരം പോസ്റ്റുകൾ ഉണ്ടാവട്ടെ. ഇരുവർക്കും അഭിനന്ദനങ്ങൾ' എന്നാണ്​ ഒരാളുടെ കമൻറ്​.

Full View

'ഈ ബന്ധം ദൃഢമാകട്ടെ, മാതൃകയാകട്ടെ. ഐക്യത്തിന്‍റെ പാതയിൽ ഏവരെയും ഒരുമിപ്പിക്കട്ടെ, നാഥൻ തുണക്കട്ടെ' എന്ന്​ മറ്റൊരാൾ കുറിക്കുന്നു. പ്രമുഖർ ഉൾപ്പെടെ മൂവായിരത്തോളം പേർ ഈ പോസ്റ്റ്​ ഷെയർ ചെയ്​തിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.