ഇസ്രായേലിന്‍റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നു; രൂക്ഷ വിമർശനവുമായി മുനവറലി തങ്ങൾ

കോഴിക്കോട്: ഇസ്രായേൽ ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി തങ്ങൾ. ഇസ്രായേലിന്റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നുവെന്നും അധിനിവേശം ഭയത്തിന്‍റെ ഭാഷയിൽ പൊതിഞ്ഞിരിക്കുന്നുവെന്നും മുനവറലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഗാസ തടങ്കൽ പാളയമായിരിക്കുന്നു. ഫലസ്തീൻ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകൾ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നു. സയണിസം സത്യത്തെ ആക്രമിക്കുന്നു. ലോകം ഉണരണമെന്നും മുനവറലി തങ്ങൾ പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു.

മുനവറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇസ്രായേലിന്റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നു. അധിനിവേശം ഭയത്തിന്റെ ഭാഷയിൽ പൊതിഞ്ഞിരിക്കുന്നു.

ഗാസ തടങ്കൽ പാളയമായിരിക്കുന്നു. ഒരു സ്വപ്ന ദൈർഘ്യം പോലുമനുവദിക്കാതെ ഫലസ്തീനിൻ്റെ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകളും ഫൈറ്റിംഗ് ഫാൽക്കൺസും ഹെറൺ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നു.

മിസൈലുകൾ പറക്കുന്നത് ഒരിക്കലും സമാധാനത്തിലേക്കല്ല.

കവർന്നെടുത്ത ഭൂമിക്കു മുകളിലെ മയ്യിത്തുകൾ കണ്ട് ആകാശം പോലും മിഴി വാർക്കുന്നു. വംശ/വർണ്ണവിവേചനത്തിന്റെ കാട്ടുനീതിയിൽ മനുഷ്യവകാശങ്ങൾ ചാരമാവുന്നു.

സയണിസം സത്യത്തെ ആക്രമിക്കുന്നു. ഓരോ ബോംബും നിശബ്ദമാക്കിയ ഒരു പ്രാർത്ഥനയെ മറയ്ക്കുന്നു.

ഇറാൻ കുറ്റപ്പെടുത്തപ്പെടുന്നു. ചെറുത്ത് നിൽക്കാൻ ധൈര്യപ്പെട്ടതിന്. ഞെക്കി ഞെരുക്കുമ്പോഴും പോർ മുഖത്ത് ഭീരുക്കളാവാത്തതിന്.

ലോകം ഉണരുമോ, അതോ നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോ..

Tags:    
News Summary - Munavarali Thangal with strong criticism Israel attack in iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.