റൺ ഫോർ വയനാട്; ദുരിത ബാധിതരെ സഹായിക്കാൻ മുംബൈ ഫുൾ മാരത്തൺ ഓടി കെ.എം. അബ്രഹാം

മുംബൈ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതരെ സഹായിക്കാനായി മുംബൈ ഫുൾ മാരത്തൺ ഓടിത്തീർത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ ഡോ. കെ.എം. എബ്രഹാം. കൽപ്പറ്റ, നെടുമ്പാല എന്നിവിടങ്ങളിൽ നിർമിക്കാൻ തീരുമാനിച്ച ടൗൺഷിപ്പുകൾക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന ബാനറുമായി 42 കിലോമീറ്ററാണ് കെ.എം. എബ്രഹാം ഓടിത്തീർത്തത്.

68കാരനായ എബ്രഹാം രണ്ടാംതവണയാണ് മാരത്തണിന്റെ ഭാഗമാവുന്നത്. 11 തവണ മുംബൈയിലും ഒരുതവണ ദക്ഷിണാഫ്രിക്കയിലും ഹാഫ് മാരത്തണിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. തൈക്ക്വാൻഡോ പരിശീലനത്തിന്റെ ഭാഗമായി 35വർഷം മുമ്പ് തുടങ്ങിയ ഓട്ടമാണ് ഇദ്ദേഹത്തെ മാരത്തണിലെത്തിച്ചത്.

Tags:    
News Summary - Mumbai Full Marathon run by KM Abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.