Posted On
date_range Updated On
date_range മുഖ്യമന്ത്രി നടത്തിയത് വിടവാങ്ങൽ പ്രസംഗമെന്ന് മുല്ലപ്പള്ളി; വാക്കുകളിൽ കടുത്ത നൈരാശ്യം
കണ്ണൂർ: മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തെ എല്ലാ അർഥത്തിലും വിടവാങ്ങൽ പ്രസംഗമായാണ് താൻ കാണുന്നത്. കടുത്ത നൈരാശ്യം അദ്ദേഹത്തിന്‍റെ വാക്കുകളിലും ശരീരഭാഷയിലും കാണാം.
എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫിന് 78 മണ്ഡലങ്ങളിൽ ധാരണയുണ്ട്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തർധാരയും വളരെ ശക്തമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇല്ലാത്ത പ്രതിഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്. കുറ്റബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.