രണ്ടു പേരുടെ മരണം സി.പി.എം ആഘോഷിക്കുന്നു -മുല്ലപ്പള്ളി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പ്രാദേശികമായോ അല്ലാതയോ ബന്ധമില്ലെന്ന് ഡി.സി.സിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. രണ്ടു സംഘങ്ങൾ തമ്മിലുള്ള ആക്രമണിത്. വെഞ്ഞാറമൂടിലെ രണ്ടു പേരുടെ മരണം സി.പി.എം ആഘോഷിക്കുകയാണ്. ഇതിന്‍റെ പേരിൽ നൂറിലധികം കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുകയോ അത്തരം പ്രസ്ഥാനത്തെ ന്യായീകരിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം. ബോധപൂര്‍വം അക്രമം അഴിച്ചുവിടുകയാണ്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഒാരോ മരണവും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു.

മരണത്തെ ആഘോഷിക്കുകയും ശേഷം സംസ്ഥാനത്തിന് അകത്തും പുറത്തും പിരിവ് നടത്തി മുന്നോട്ടു പോകുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. ഒരിക്കലും കുറ്റകൃത്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.