മുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും 142 അടിയിൽ; സ്പിൽവേ വഴി ഒഴുക്കുന്നത് 144 ഘനയടി വെള്ളം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി. രാവിലെ എട്ട് മണിക്കാണ് ജലനിരപ്പ് 142 അടിയായി രേഖപ്പെടുത്തിയത്. സ്പിൽവേ‍യിലെ V3 ഷട്ടർ 10 സെന്‍റീമീറ്റർ ഉയർത്തി സെക്കൻഡിൽ 144 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.

ടണൽ വഴി സെക്കൻഡിൽ 1867 ഘനയടി ജലമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടു പോകുന്നത്. സെക്കൻഡിൽ 2011 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.

അതേസമയം, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ലം മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വി​ടു​ന്ന ത​മി​ഴ്നാ​ടിന്‍റെ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി ത​ട​യ​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ർ​ധ​രാ​ത്രി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജ​ലം തു​റ​ന്നു​വി​ടു​ന്ന​തി​ൽ​ നി​ന്ന് ത​മി​ഴ്നാ​ടി​നെ വി​ല​ക്ക​ണ​മെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ ബോ​ധി​പ്പി​ച്ചു.

സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മേ​ൽ​നോ​ട്ട​സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​ത​ര​ത്തി​ൽ മേ​ൽ​നോ​ട്ട​സ​മി​തി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ജ​ലം തു​റ​ന്നു​വി​ടു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ര​ള, ത​മി​ഴ്നാ​ട് പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങി​യ സം​യു​ക്ത സാ​ങ്കേ​തി​ക ഓ​ൺ സൈ​റ്റ് സ​മി​തി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ർ​ധ​രാ​ത്രി മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജ​ലം തു​റ​ന്നു​വി​ട്ട​ത് ജ​ന​ത്തെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യെ​ന്നും ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് ത​മി​ഴ്നാ​ടി​െൻറ ഭാ​ഗ​ത്തു​ നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടുന്നു.

Tags:    
News Summary - Mullaperiyar water level rises again to 142 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.