മുല്ലപ്പെരിയാർ: സമിതി നിർദേശങ്ങൾ നടപ്പാക്കാതിരുന്നാൽ കോടതിയലക്ഷ്യം

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണാധികാരമുള്ള മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ ആരെങ്കിലും നടപ്പാക്കാതിരുന്നാൽ അത് കോടതിയലക്ഷ്യമായി പരിഗണിച്ച് അച്ചടക്ക നടപടി എടുക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

സമിതിയുടെ ഉത്തരവ് ലംഘിക്കുന്നവർക്കുള്ള ശിക്ഷയും ഡാം സുരക്ഷാ നിയമപ്രകാരമായിരിക്കും. പ്രദേശവാസികൾ നൽകുന്ന നിവേദനങ്ങൾ, നിർദേശങ്ങൾ എന്നിവ സമയബന്ധിതമായി പരിശോധിക്കാനും അനുയോജ്യമായ നടപടികൾ കൈക്കൊള്ളാനും മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ടു.

അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം സഹകരിക്കേണ്ടി വരും. അടുത്ത മാസം 11ന് സമിതി തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.

Tags:    
News Summary - Mullaperiyar: did not comply with the committee's recommendations will be contempt of court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.