മുല്ലപ്പെരിയാർ ബേബി ഡാം അറ്റകുറ്റപ്പണി: യോഗത്തിൽനിന്ന്​ തമിഴ്നാട് ഇറങ്ങിപ്പോയി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഉ​പ​സ​മി​തി സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ ഇ​റ​ങ്ങി​പ്പോ​യി. ബേ​ബി ഡാ​മി​ന്​ സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ശേ​ഷം ഇ​ത് പി​ൻ​വ​ലി​ച്ച വ​നം വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന ഉ​പ​സ​മി​തി യോ​ഗ​ത്തി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​റ​ങ്ങി​പ്പോ​യ​ത്.

അ​ണ​ക്കെ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള സാ​മ​ഗ്രി​ക​ൾ വ​ന​ത്തി​ലൂ​ടെ കൊ​ണ്ടു​പോ​കാ​ൻ വ​ന​പാ​ല​ക​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് യോ​ഗ​ത്തി​ൽ ത​മി​ഴ്നാ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ അ​നു​മ​തി തേ​ടി​യി​ട്ടി​ല്ലെ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​റ​യു​ന്ന​ത്.രാ​വി​ലെ ഉ​പ​സ​മി​തി അം​ഗ​ങ്ങ​ൾ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സ്പി​ൽ​വേ​യി​ലെ മൂ​ന്ന് ഷ​ട്ട​ർ ഉ​യ​ർ​ത്തി പ​രി​ശോ​ധി​ച്ചു. 129.40 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്.

ഗാ​ല​റി​യി​ലൂ​ടെ മി​നി​റ്റി​ൽ 71 ലി​റ്റ​ർ ജ​ല​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട സ​മി​തി ഓ​ഫി​സി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ചെ​യ​ർ​മാ​ൻ ശ​ര​വ​ണ​കു​മാ​ർ, കേ​ര​ള പ്ര​തി​നി​ധി​ക​ളാ​യ ഹ​രി​കു​മാ​ർ, പ്ര​സീ​ദ്, ത​മി​ഴ്നാ​ടി​ന്‍റെ സാം ​ഇ​ർ​വി​ൻ, കു​മാ​ർ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​നെ​ത്തി​യ​ത്.

Tags:    
News Summary - Mullaperiyar Baby Dam maintenance: Tamil Nadu walked out of the meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.