കൂരിയാട് (മലപ്പുറം): നാല് ദിവസത്തെ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം കൂരിയാട് സലഫി നഗറിൽ ഉജ്വല തുടക്കമായി. ജംഇയ്യത്ത് അഹ്ലെ ഹദീസ് അഖിലേന്ത്യ അധ്യക്ഷൻ മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി ഉദ്ഘാടനം ചെയ്തു. ഭക്ഷണം, വസ്ത്രം, ചിന്ത, വിശ്വാസം എന്നിവയുടെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കുന്ന നീക്കത്തിന് ഭരണകൂടം കൂട്ടുനിൽക്കരുതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറ ആത്മാവിൽ ഉൾച്ചേർന്ന ബഹുസ്വരത ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. ചരിത്ര പൈതൃകങ്ങൾ മായ്ച്ചുകളയാനും വർഗീയവത്കരിക്കാനുമുള്ള ശ്രമം പരാജയപ്പെടുത്തണം. ആഗോള ഭീകരസംഘടനയായ ഐ.എസ് അതിെൻറ ജന്മസ്ഥലത്തുതന്നെ അന്ത്യശ്വാസം വലിക്കുമ്പോൾ അവരുടെ ദുഷ്പ്രചാരണത്തിൽ വഞ്ചിതരാകുന്നവർ അവിവേകികളാണ്. മതത്തെ യഥാർഥ ഉറവിടത്തിൽനിന്ന് മനസ്സിലാക്കാത്തവരെയാണ് മതവിരോധികൾ തട്ടിയെടുക്കുന്നതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ടി.കെ. മുഹ്യുദ്ദീൻ ഉമരി അധ്യക്ഷത വഹിച്ചു. കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ, ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, പി.കെ. അഹമ്മദ്, എം. സ്വലാഹുദ്ദീൻ മദനി, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, നൂർ മുഹമ്മദ് നൂർഷ, സ്വാഗതസംഘം ചെയർമാൻ വി.കെ. സക്കരിയ്യ, ഐ.എസ്.എം പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി തുടങ്ങിയവർ പങ്കെടുത്തു.
സുവനീർ പ്രകാശനം പി.കെ. അബ്ദുറബ്ബ് എം.എൽ.എയും പുസ്തക പ്രകാശനം പി.കെ. ബഷീർ എം.എൽ.എയും നിർവഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ നേർന്നു. വൈകീട്ട് ഇൻറർഫെയ്ത്ത് ഡയലോഗ് ന്യൂനപക്ഷ കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 10ന് ഖുർആൻ സമ്മേളനം മൗലാന അബ്ദുൽ ഗനി ഹൈദരാബാദ് ഉദ്ഘാടനം ചെയ്യും. 2.30ന് ഹദീസ് സമ്മേളനം മൗലാന അബൂ സഹ്ബാൻ റൂഹുൽ ഖുദ്സ് നദ്വി ലക്നൗ ഉദ്ഘാടനം ചെയ്യും. നാലിന് നവോത്ഥാന സമ്മേളനം മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് സാംസ്കാരിക സമ്മേളനം മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.