​ലഘുലേഖ കേസ്​: മുജാഹിദ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു

െകാ​ച്ചി: മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്​​തെ​ന്നാ​രോ​പി​ച്ച്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത മു​ജാ​ഹി​ദ്​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ജാ​മ്യം. വി​സ്​​ഡം ​േഗ്ലാ​ബ​ൽ ഇ​സ്​​ലാ​മി​ക്​ മി​ഷ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ 40 പേ​ർ​ക്കാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി കെ.​ ​ക​മ​നീ​സ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യ​ലി​ന്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന്​ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രെ ഇ​നി​യും ജ​യി​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത്​ നീ​തി​ക്ക്​ നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

25,000 രൂ​പ​യു​ടെ ബോ​ണ്ടി​ന്മേ​ലും ര​ണ്ടാ​ൾ ജാ​മ്യ​ത്തി​ലു​മാ​ണ്​ നി​യാ​സ് (24), അ​ബ്​​ദു​ല്ല (55), ന​ജീ​ബ് (33),  കെ.​പി. അ​ന്‍വ​ർ (42), പി.​പി. ഇ​സ്മ​യി​ല്‍ (47), അ​ബ്​​ദു​ൽ ക​രീം (71), യാ​സി​ൻ (24), ഹു​സൈ​ൻ (23), അ​ബ്​​ദു​ൽ ഹ​മീ​ദ് (56), യൂ​ന​സ് (35), നാ​സ​ർ (35), മ​ൻ​ഷാ​ദ് (28), അ​ൻ​സാ​ർ (35), ഷി​ഹാ​ബ് (32), സ​ന​ൽ (40), അ​ൻ​വ​ർ (36), ന​സീ​ർ (47), ഫാ​റൂ​ഖ് (40), അ​ബ്​​ദു​ൽ ഫ​ത്താ​ര്‍ (19), അ​നീ​ഷ് (29), അ​ലി (52), ഷ​ഹ​ബാ​സ് (26), ഹ​ബീ​ബ് (31),  ഷു​ക്കൂ​ർ (41), അ​ജാ​സ് (27), ത​ൻ​സീ​ർ (30), സെ​യ്ത് (25), അ​ബ്​​ദു​ൽ ക​രീം (57), ന​ബീ​ൽ സെ​യ്ത് (22), നി​ഷാ​ദ് (27), മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (60), സ​ലീം (58), അ​ഹ​മ്മ​ദ് ആ​ഷി​ഖ്​ (19), അ​ഷ​റ​ഫ് (37), വി.​എം. ജാ​ബി​ർ (31), നി​യാ​സ് (28), സൈ​നു​ദ്ദീ​ൻ (54), ഫ​ഹ​ദ് (29), മു​ഹ​മ്മ​ദ് ആ​ബി​ൻ (25),  മു​ഹ​മ്മ​ദ് (47) എ​ന്നി​വ​ർ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒാ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം ആ​ൾ ജാ​മ്യം ആ​വ​ശ്യ​മി​ല്ലെ​ന്ന്​  ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി.  

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ വി​ളി​പ്പി​ക്കു​േ​മ്പാ​ൾ ഹാ​ജ​രാ​വ​ണം, വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ 50 ദി​വ​സ​ത്തേ​ക്ക്​ വ​ട​ക്കേ​ക്ക​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ, വ​ട​ക്കേ​ക്ക​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രെ​യും പൊ​ലീ​സ്​ വി​ളി​പ്പി​ക്കു​േ​മ്പാ​ൾ എ​ത്തു​ന്ന​വ​രെ​യും ഇൗ ​നി​ബ​ന്ധ​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ 20ന്​ ​ഉ​ച്ച​ക്ക്​ 1.30 ഒാ​ടെ​യാ​ണ്​ വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ത്ത​കു​ന്നം, പു​തി​യ​കാ​വ്, ക​ട്ട​ത്തു​രു​ത്ത്, കൊ​ട്ടു​വ​ള്ളി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വി​സ്​​ഡം പ്ര​വ​ർ​ത്ത​ക​ർ ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്​​ത​ത്. ​െഎ.​എ​സി​നും തീ​വ്ര​വാ​ദ​ത്തി​നും എ​തി​രെ​യു​ള്ള ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ടെ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​രാ​ണ്​ ഇ​വ​രെ മ​ർ​ദി​ച്ച്​ പൊ​ലീ​സി​ലേ​ൽ​പി​ച്ച​ത്.

Tags:    
News Summary - Mujahid workers got bail-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.